രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെ MLA കെ.ബാബു ആദരിച്ചു.
നെന്മാറ:- ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടാംഘട്ടമായാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെ ആദരിക്കുന്ന ചടങ്ങ് 3-12-2021ന് നെന്മാറ ബ്ലോക്ക്പഞ്ചായത്ത് ഹാളിൽവെച്ച് MLA K.ബാബു നിർവ്വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്C.ലീലാമണി അദ്ധ്യക്ഷതവഹിച്ചചടങ്ങിൽ ശ്രീജാരാജീവ് സ്വാഗതം പറഞ്ഞു. ഒന്നാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരേയും, വൈസ് പ്രസിഡന്റുമാരേയും ആദരിച്ചിരുന്നു.
25-ാം
വാർഷിക ആഘോഷത്തിൻ്റെ
ഭാഗമായി
1995 മുതൽ ഉള്ള
നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ
ആദരിച്ച ചടങ്ങിൽ നിലവിലുള്ളവരും,മുൻകാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും,മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. BDO കെ.സി. ജിനീഷ് നന്ദി അറിയിച്ചു. ഈ ചടങ്ങിൽ വെച്ച് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പൗരാവകാശ രേഖ 2021 പ്രകാശന കർമ്മവും കെ.ബാബു MLA നിർവ്വഹിച്ചു.