നെന്മാറ. – രാഷ്ടീയ കുരുക്കിൽ കുടുങ്ങി നെന്മാറ ഗ്രാമപഞ്ചായത്തിലെ ഹരിതസേന അംഗങ്ങളെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധം ശക്തമായി. നെന്മാറ പഞ്ചായത്തിനെ ക്ലീൻ പഞ്ചായത്താക്കുകയെന്ന ലക്ഷ്യത്തോടെ 12 പേർ അടങ്ങുന്ന വനിതാ ഗ്രൂപ്പാണ് ജോലി ചെയ്ത് വരുന്നത്. സർക്കാരിൻ്റെ പ്രത്യേക പരിശീലനവും സർട്ടിഫിക്കറ്റും ലഭിച്ചവ രാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഒരു കാരണവും ഇല്ലാത ഹരിതസേന അംഗങ്ങളെ
പിരിച്ച് വിടണമെന്ന ആവശ്യം ബോർഡിൽ കൊണ്ട് വന്നു. യു.ഡി.എഫ് – ലെ ഒൻപത് പേരും ബി.ജെ.പിയിലെ രണ്ട് പേരും പിന്തുണച്ച തോടെ ഇവരെ പിരിച്ച് വിടാൻ തീരുമാനിക്കു കയും ചെയ്തു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ഒൻപത് പേർ വിയോജന കു റിപ്പ് രേഖപ്പെടുത്തി. എട്ട് വർഷത്തോളമായി ജോലി ചെയുന്ന ഇവരെ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിക്കാതെ പുതിയ 20 പേരെ നിയോഗിക്കാൻ തീരുമാനിച്ചെങ്കി ലും എൽ ഡി എഫ് ലെ മെമ്പർമാർ അതിനെ എതിർത്തു.. നിലവിലെ എൽ. ഡി. എഫ് മെമ്പർമാർ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.പ്രേമൻ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി തോട്ടംനാരായണൻ ജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം സുദേവൻ നെന്മാറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ കെ.ബാബു എം.എൽ എ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് പ്രകാശൻ അധ്യക്ഷത വഹിച്ചു .മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ പ്രേമൻ ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി അംഗം സുദേവൻ നെന്മാറ അജിത് കുമാർ തോട്ടം നാരായണൻ ഉഷ രവീന്ദ്രൻ രതികാ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.