വീട്ടിൽ നിന്നും കാണാതായ പരാതിയിൽ പോലീസ് അന്വേഷണം നട ത്തുന്ന ബിരുദ പഠന വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി രത്നാലയത്തിൽ ഇസാഖിന്റ മകൻ ജിഫ്രി (17) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ പല്ലശ്ശന റോഡ് മുതലി യാർകുളത്തിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ കൊല്ലങ്കോട് പോലീസിൽ അറിയിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി മൃതദേഹം കുടുംബക്കാർക്ക് വിട്ടു നൽകി