പാലക്കാട് വല്ലപ്പുഴയില്‍ ആറ് ദിവസം മുമ്ബ് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
നിലമ്ബൂരില്‍ നിന്ന് വിനോദയാത്ര പോയ അധ്യാപക സംഘത്തിന്‍റെ ഡ്രൈവറാണ് പെണ്‍കുട്ടിയെ കുറിച്ച് ഗോവ പൊലീസിന് വിവരം നല്‍കിയത്. നിലവില്‍ കുട്ടി ഗോവയിലെ മഡ്ഗോവൻ പൊലീസ് സ്റ്റേഷനിലാണ്. പട്ടാമ്ബി പൊലീസും കുട്ടിയുടെ ബന്ധുക്കളും ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ കാണുമ്ബോള്‍ കുട്ടി ഒറ്റക്കായിരുന്നു എന്നാണ് വിവരം.
കുട്ടിയുടെ പിതാവ് കുട്ടിയുമായി ഫോണില്‍ സംസാരിച്ചു. കുട്ടി എന്തിന് പോയി, കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ഡിസംബ൪ 30 ന് രാവിലെ വീട്ടില്‍ നിന്നും ട്യൂഷൻ സെൻ്ററിലേക്കിറങ്ങിയതായിരുന്നു കുട്ടി.