സൂര്യ കൃഷ്ണക്കായി അന്വേഷണം ഊർജിതം
ആലത്തൂർ
ആലത്തൂരിൽനിന്ന് കാണാതായ സൂര്യ കൃഷ്ണയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഗോവ, ബംഗളൂരു, തമിഴ്നാട്, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും കേരളത്തിലും അന്വേഷണം പുരോഗമിക്കുന്നു.
പുതിയങ്കം തെലുങ്കത്തറ ഭരതൻ നിവാസിൽ രാധാകൃഷ്ണൻ–-സുനിത ദമ്പതികളുടെ മൂത്ത മകൾ സൂര്യ കൃഷ്ണ (21) യെയാണ് കാണാതായത്. ആഗസ്‌ത് 30 ന് രാവിലെ വീട്ടിൽനിന്ന് ബുക്സ്റ്റാളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതാണ്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസിനു പുറമേ യുവജന കമീഷനും സ്വമേധയാ കേസെടുത്തു. ഡിവൈഎസ്-പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നു.
സൂര്യകൃഷ്ണ പഠിച്ച പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും കൂട്ടുകാരിൽനിന്നും പൊലീസ് വിവരം ശേഖരിക്കുന്നു. പാലക്കാട് മേഴ്സി കോളേജിലെ രണ്ടാം വർഷ ബി എ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയാണ് സൂര്യ കൃഷ്ണ.