സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തിരച്ചില്‍ ഊര്‍ജിതം
സ്കൂളിലേക്ക് പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പാലക്കാട് കോങ്ങാട് കെപിആർപി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്.
വീട്ടില്‍ നിന്ന് രാവിലെ 7 മണിക്കാണ് കുട്ടികള്‍ ട്യൂഷന് പോയത്. അവിടെനിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞുപോയ വിദ്യാർത്ഥികളെയാണ് കാണാതായതെന്നാണ് പോലീസ് പറഞ്ഞത്. വിദ്യാർത്ഥിനികളെ സ്കൂളില്‍ കാണാതായതോടെ സ്കൂള്‍ അധികൃതർ വിവരം രക്ഷിതാക്കളെ അറിയിച്ചു. പിന്നീട് പൊലീസിലും പരാതി നല്കി.









