കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കോയമ്ബത്തൂരിൽ നിന്നും കണ്ടെത്തി
ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർഥിനികളെ കണ്ടെത്തി.കോയമ്ബത്തൂരിൽ നിന്നാണ് കണ്ടെത്തിയത്.
ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും. ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്.
പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്തിലാണ് വിദ്യാർഥിനികൾ വീട് വിട്ടിറങ്ങിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു