അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുമായി ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി മുന്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്.ആതുര ശുശ്രൂഷ രംഗത്ത് അട്ടപ്പാടിയുടെ സ്നേഹമുദ്രയാണ് പ്രഭുദാസ്.ആരോഗ്യമന്ത്രിക്കും ആശുപത്രിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ സ്ഥലം മാറ്റം വിധിച്ചിരിക്കുകയാണ്. തന്റെ നിലപാടിൽ ഉറച്ച് നില്‍ക്കുന്നതായിപ്രഭുദാസ് വ്യക്തമാക്കി.കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ എച്ച്എംസി അംഗങ്ങള്‍ അഴിമതി നടത്തി എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു പ്രഭുദാസ് പറഞ്ഞു.താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം വന്നാല്‍ തെളിവ് നല്‍കും. ആശുപത്രി നന്നാക്കാന്‍ ആണ് ശ്രമിച്ചത്. അതിന്റെ പേരില്‍ എന്ത് ശിക്ഷാനടപടികളും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. ആരോഗ്യ മന്ത്രിയുടെ അപ്രതീക്ഷിത അട്ടപ്പാടി സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക്് സ്ഥലം മാറ്റി. ഇന്നലെ ആയിരുന്നു സ്ഥലമാറ്റ ഉത്തരവ് ഇറങ്ങിയത്.പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാന് പകരം ചുമതല നല്‍കുകയും ചെയ്തു.ഭരണ സൗകര്യര്‍ഥമാണ് നടപടിയെന്നാണ് സ്ഥലം മാറ്റത്തെ കുറിച്ചുള്ള ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. അട്ടപ്പാട്ടിയില്‍ ശിശു മരണങ്ങള്‍ വീണ്ടും വാര്‍ത്തയായതിന് പിന്നാലെ പ്രദേശത്ത് മിന്നല്‍ സന്ദര്‍ശനദിവസം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നടപടിയെ ഡോ. പ്രഭുദാസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും മന്ത്രിയുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമായിരുന്നു ഡോ. പ്രഭുദാസിന്റെ ആക്ഷേപം. അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്.ബില്ലുകള്‍ മാറാന്‍ പോലും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തിരുന്നു.