മിൽമയ്ക്ക് ഇനി പാലക്കാടൻ ഭരണം
മില്‍മ ചെയര്‍മാനായി പാലക്കാട് സ്വദേശി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് കെഎസ് മണിയുടെ വിജയം. 38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതു മുന്നണി നേടുന്നത്. ഒരു പാലക്കാട് സ്വദേശി മിൽമയുടെ തലപ്പത്ത് എത്തുന്നതും ഇതാദ്യം.
മലബാര്‍ മേഖലയിലെ നാല് വോട്ടുകളും അഡ്മിനിസട്രേറ്റീവ് കമ്മിറ്റിയിലെ നോമിനേറ്റഡ് ചെയ്യപ്പെട്ട മൂന്നു അംഗങ്ങളുടെ വോട്ടും നേടിയാണ് എംഎസ് മണിയുടെ ജയം.