പാലക്കാട്: മലബാർ മേഖല യൂണിയൻ പാൽ സംഭരണത്തിൽ 40% കുറവ് വരുത്താൻ ഇടയാക്കിയത് വാഗ്ദാനം ചെയ്ത പാൽപ്പൊടി നിർമ്മാണ ഫാക്ടറി യാഥാർത്ഥ്യമാവാത്തതു കൊണ്ട് ‘ അന്ധ്രപ്രദേശിലേക്ക് പാൽ കയറ്റി അയക്കുന്നതും ക്ഷീരമേഖലയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവില്ല’ പാലക്കാട് ജില്ലയിൽ നിന്നാണ് മിൽമ്മ മലബാർ മേഖല യൂണിയൻ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്നത് ‘ പാലുൽപ്പാദനത്തിൽ പാലക്കാട് ജില്ലയെ ഒന്നാമതെത്തിക്കുന്നത് ചിറ്റൂർ ബ്ലോക്കാണ്. പ്രതിദിനം 8 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്ന മലബാർ യൂണിയൻ്റെ വിൽപ്പന 4 ലക്ഷത്തിലേക്ക് താഴ്ന്നതോടെയാണ് സംഭരണത്തിൽ 40% കുറവു വരുത്താൻ മിൽമ്മ അധികൃതർ തീരുമാനിച്ചത് ‘ എറണാകുളം തിരുവനന്തപുരം യുണിയനുകളിലേക്ക് പാൽ നൽകുന്നത് നിർത്തിവെക്കേണ്ടി വന്നതും അന്യസംസ്ഥാനങ്ങളിലെ പാൽപ്പൊടി നിർമ്മാണ കേന്ദ്രത്തിലെ പ്രതിസന്ധിയുമാണ് സംഭരണത്തിൽ കുറവുവരുത്താൻ ഇടയാക്കിയത് ‘ പാൽ ഉൽപ്പാദനത്തിൽ ഒന്നാമത് നിൽക്കുന്ന പാലക്കാട് ജില്ലക്കായി പാൽപ്പൊടി നിർമ്മാണ ഫാക്ടറിയും മൂല്യവർദ്ധിത ഉത്പാദന കേന്ദ്രവും സർക്കാർ അനുവദിച്ചിരുന്നെങ്കിലും പ്രാവർത്തികമായില്ല’ ഫാക്ടറി പ്രാവർത്തികമായിരുന്നു എങ്കിൽ പാൽസംഭരണത്തിൽ 40% കുറവ് വരുത്തേണ്ട സാഹചര്യമുണ്ടാവില്ല. പാൽ സംഭരണത്തിൽ കുറവ് വരുത്തിയതോടെ 75 ലക്ഷത്തോളം രൂപയാണ് പാലക്കാട് ജില്ലയിലെ ക്ഷീരകർഷകർക്ക് മാത്രം സംഭവിച്ചത്: ആന്ധ്രപ്രദേശിലേക്ക് പാൽ കയറ്റി അയച്ച് നിലവിലെ പ്രതിസന്ധി പരിഹാരം കാണാനുള്ള അധികൃതരുടെ നീക്കം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണ്. ശാശ്വത പരിഹാരമാണ് ലക്ഷ്യമെങ്കിൽ ജില്ലക്കനുവദിച്ച പാൽപ്പൊടി ഫാക്ടറി യാഥാർത്ഥ്യമാവണം