കോവിഡ് ബോധവത്കരണ സന്ദേശയാത്ര ചിറ്റൂർ: അഗ്നിശമന രക്ഷസേനയുടെ നിയന്ത്രണത്തിലുള്ള സിവിൽ ഡിഫൻസ് ടീം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽഗ്യ വകുപ്പിന്റെ കോവ
ചിറ്റൂർ: അഗ്നിശമന രക്ഷസേനയുടെ നിയന്ത്രണത്തിലുള്ള സിവിൽ ഡിഫൻസ് ടീം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചു ആരോഗ്യ വകുപ്പിന്റെ കോവിഡ്-19മായി ബന്ധപ്പെട്ട് എസ്ടിഎസ് സന്ദേശ പ്രചരണം നടത്തി.കോറോണ രോഗപ്രതിരോധവുമായി പൊതു ജനം പാലിക്കേണ്ട അനിവാര്യ വിഷയങ്ങളാണ് നാട്ടിലുടനീളം പോസ്റ്റർ പതിച്ചും കവല പ്രസംഗം നടത്തിയും പ്രചരിപ്പിച്ചത്.
വീടിനകത്തു സുരക്ഷിതത്തോട് കഴിയുക,ആരോഗ്യ പരിശോധനയുമായി സഹകരിക്കുക, സ്വന്തം ശരീരം സ്വയം സംരക്ഷിക്കക എന്നതാണ് ആരോഗ്യ വകുപ്പ് എസ്ടിഎസ് സന്ദേശത്തിലൂടെ വെളിപ്പെടുത്തുന്നത്. ജില്ലാ അഗ്നിശമന സേന ഓഫിസർ അരുണ്‍ ഭസ്ക്കറിന്റെ നിർദേശപ്രകാരം ചിറ്റൂർ യൂണിറ്റിൽ നിന്നും സിവിൽ ഡിഫൻസ് അംഗങ്ങൾ ഇരു ചക്രവാഹന സന്ദേശ യാത്ര ആരംഭിച്ചു.
സീനിയർ ഫയർ അന്റ് റസ്ക്യു ഓഫിസർ എം.ഷാഫി സഹജീവനക്കാരായ കെ.സന്ദീപ്കുമാർ,സുരേഷ് കുമാർ എന്നിവരും ചിറ്റൂർ പോലീസും വളന്റിയർമാർക്ക് മാർഗ്ഗ നിർദേശം നൽകി .അംഗങ്ങൾ ചിറ്റൂർ തത്തമംഗലം നരസഭയുടെ പതിനഞ്ച് പഞ്ചായത്ത് പ്രദേശങ്ങളിലും സഞ്ചരിച്ച്