പാലക്കാട് : എം ഇ എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയും എം ഇ എസ് വനിതാ കോളേജും ചേർന്ന് പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു.
‘സുസ്ഥിരമായി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മുൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ കെ ഉമ്മർ ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജിംഗ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം. നൗഷാദ് ഖാൻ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ സൗമ്യ വി, പി ടി എ പ്രസിഡന്റ് എം കൃഷ്ണനുണ്ണി, മാനേജിങ് കമ്മിറ്റി അംഗം സി.ആർ. ഗഫൂർ, എം ഇ എസ് യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി പി എം നവാസ്, ട്രഷറർ ഡോ.ആഷിഖ്, ദിവ്യ സി ബി, സ്വപ്ന ആർ, പി എ റഷീദലി എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് വൃക്ഷതൈ നടൽ, വിദ്യാർത്ഥിനികൾക്ക് വൃക്ഷതൈ വിതരണം, പോസ്റ്റർ രചന, പ്രകൃതി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിക്കും.