പാലക്കാട് എം ഇ എസ് വനിതാ കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം
വിദ്യാഭ്യാസവും അതിലൂടെ നേടിയ സ്വയം പര്യാപ്തതയിലൂടെയും മാത്രമേ സ്ത്രീ സമൂഹം ഉന്നമനത്തിലെത്തൂ എന്നു പാലക്കാട് എം ഇ എസ് വനിതാ കോളേജിൽ നടന്ന ചർച്ചാവേദി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോനുബന്ധിച്ചു കോളേജിലെ അധ്യാപക വിദ്യാർത്ഥിനി കൂട്ടായ്മയാണ് ‘സ്ത്രീ സാന്നിധ്യം രാഷ്ട്രീയത്തിൽ’ എന്ന ചർച്ചാവേദി സംഘടിപ്പിച്ചതു.
പാലക്കാട് മുനിസിപ്പൽ കൌൺസിൽ അംഗം എം. സുജന മുഖ്യാതിഥി ആയിരുന്നു.
സ്ത്രീയിൽ മാറ്റം വരേണ്ടത് വീട്ടിൽ നിന്നാണ് എന്നും, സംവരണം ഇല്ലാതെ തന്നെ സ്ത്രീ മുന്നേറ്റം ഈ കാലഘട്ടത്ത് പ്രകടമാണന്നും ചർച്ചാവേദിയിൽ പങ്കെടുത്തവർ പറഞ്ഞു.. പ്രിൻസിപ്പൽ ഇൻ ചാർജ് സി.ബി.ദിവ്യ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെന്റ് സെക്രട്ടറി എസ്.നസീർ, ജോയിന്റ് സെക്രട്ടറി എസ്.എം.നൗഷാദ് ഖാൻ, അധ്യാപക പ്രതിനിധി കെ.വിജയശ്രീ, എസ്.ശ്രീജ, വിദ്യാർത്ഥി പ്രതിനിധി യു.രേഷ്മ, എ. അതുല്യ, എസ്.ധന്യ, രേഷ്മ.പി എന്നിവർ പ്രസംഗിച്ചു.