പെൺകുട്ടികൾക്ക് എം ഇ എസ് സ്കോളർഷിപ്പ് നൽകുന്നു
പാലക്കാട്: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിനികൾക്ക് എം ഇ എസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയും പാലക്കാട് വനിതാ കോളേജ് യൂണിറ്റും സംയുക്തമായി ഉന്നത പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായവും സ്കോളർഷിപ്പും നൽകും.
പ്ലസ് വൺ, ബിരുദ, ബിരുദാനന്തര പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പും പാഠപുസ്തകം യൂണിഫോം എന്നിവയ്ക്കുള്ള സാമ്പത്തികസഹായവും നൽകുന്നത്. അർഹതപ്പെട്ട വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ എംഇഎസ് യൂത്ത് വിങ് യൂണിറ്റ് കോർഡിനേറ്ററെ 7012650986 എന്ന നമ്പറിൽ ബന്ധപ്പെടണം.