പാലക്കാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭഗമായി എം ഇ എസ് പാലക്കാട് താലൂക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ താലൂക്കിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനമുള്ള പാലക്കാട് നഗരസഭയിലെ വിവിധ സെന്ററുകളിൽ നൽകുന്നതിനായി മാസ്കും കോവിഡ് പ്രതിരോധ സാമഗ്രികളും നൽകി.
എം ഇ എസ് ജില്ലാ പ്രസിഡന്റ് എ. ജബ്ബാറലി നഗരസഭ ചെയർപേഴ്സൺ പ്രിയ അജയന് കോവിഡ് സാമഗ്രികൾ കൈമാറി.
എം ഇ എസ് താലൂക്ക് പ്രസിഡന്റ് എ സയ്യദ് ഷഹാബുദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ സയ്യദ് താജുദ്ധീൻ, താലൂക് സെക്രട്ടറി എസ്. എം. തൗഫീഖ് റഹ്മാൻ, യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായ സയ്യദ് മീരാൻ ബാബു എന്നിവർ സന്നിഹിതരായിരുന്നു.
എം ഇ എസിന്റ ഇത്തരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ മാത്യകാ പരമാണ്ണെന്നും കേരളത്തിലെ വിദ്യാഭ്യാസ, ആതുര സേവന രംഗങ്ങള്ളിലുള്ള എം ഇ എസ് സാന്നിധ്യം വിലപ്പെട്ടതാണെന്നും ചെയർപേഴ്സൺ പ്രിയ അജയൻ പറഞ്ഞു.
പ്രവർത്തനങ്ങൾക്ക് എം ഇ എസ് നേതാക്കളും പ്രവർത്തകരുമായ എസ് എം എസ് മുജീബ് റഹ്മാൻ, എ ഫൈസൽ, കെ എ സുൽഫിക്കർ, സി ആർ ഗഫൂർ, എന്നിവർ ഏകോപനം നടത്തി.










