യുണൈറ്റഡ് മർച്ചന്റ്സ് ചേംമ്പർ പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ബിരുദം നേടിയ മേനോൻപാറ യൂണിറ്റിലെ അംഗം അലക്സ് ജോൺസന്റെ മകൻ കിംഗ് സ്റ്റീഫന് യുഎംസി ആദരവ് സംസ്ഥാന പ്രസിഡന്റ് നൽകി.
ജില്ലാ പ്രസിഡന്റ് പി. എസ്. സിംപ്സൺ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ പിഎംഎം ഹബീബ്, ടി. കെ. ഹെൻട്രി, ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ കെ. ഗോകുൽദാസ് എന്നിവർ പ്രസഗിച്ചു.