മെന്റര്‍ ടീച്ചര്‍മാരുടെ കൂടിക്കാഴ്ച 20ന്
ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയില്‍ എല്‍.പി. ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ഗോത്രബന്ധു പദ്ധതിയിലേയ്ക്കുള്ള മെന്റര്‍ ടീച്ചര്‍മാരുടെ കൂടിക്കാഴ്ച ഒക്ടോബര്‍ 20ന് രാവിലെ 10ന് സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ച പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി ഹാജരാകണം.
താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാന ആരോഗ്യവകുപ്പിനു കീഴില്‍ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2020- 2022 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിന് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളുടെ താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ പാലക്കാട്, പെരിങ്ങോട്ടുകുറുശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ നിന്നോ അറിയാവുന്നതാണ്. ഫോണ്‍: 04922 217241.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുള്ള തുക കൈപ്പറ്റണം
സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2020-2021 അധ്യയന വര്‍ഷത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ക്കായി (യൂണിഫോം, കുട, ബാഗ്, സ്‌റ്റേഷനറി തുടങ്ങിയവ വാങ്ങുന്നതിന്) പ്രൈമറി സെക്കണ്ടറി എഡ്യുക്കേഷന്‍ എയ്ഡ് പദ്ധതിപ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് 2000 രൂപ വീതം അനുവദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുമായി രക്ഷാകര്‍ത്താക്കള്‍ ബന്ധപ്പെടേണ്ടതാണെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.
ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രി വിവിധ പദ്ധതികളായ ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ് എന്നിവയുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ 2021 മാര്‍ച്ച് 31വരെ സര്‍ക്കാര്‍ ആശുപത്രി/ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് വിവിധ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. നിരതദ്രവ്യം 5000 രൂപ (ഡിമാന്റ് ഡ്രാഫ്റ്റ്). ദര്‍ഘാസുകള്‍ ഒക്ടോബര്‍ 22ന് രാവിലെ 11നകം സമര്‍പ്പിക്കണമെന്ന് ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.etenders.kerala.gov.in സന്ദര്‍ശിക്കുക.