പറളി: അഭിപ്രായ സ്വാതന്ത്ര്യത്തിനും വാർത്തകൾ അറിയാനുള്ള സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ട് മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാറിൻ്റെ ഏകാധിപത്യ നയങ്ങൾക്കെതിരെ പറളിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം നടത്തി.
ചൊവ്വാഴ്ച വൈകീട്ട് പറളി ചെക്ക് പോസ്റ്റിൽ നടന്ന പൗരാവലി പ്രതിഷേധത്തിൽ രാഷ്ട്രീയ, സാംസ്കാരിക, മത സംഘടന – കളിലെ നിരവധി പേർ പങ്കെടുത്തു.
കെ.മുസ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ കെ.എം.അബ്ദുൾത്താർ – കോൺഗ്രസ്സ്, ചന്ദ്രശേഖരൻ -സി.പി.ഐ, കരീം പറളി – വെൽഫെയർ പാർട്ടി, ഫിറോസ് എടത്തറ – ഫ്രറ്റേർണിറ്റി, കെ.എസ്.അസ്ഫർ _ യൂത്ത് കോൺഗ്രസ്സ്, ടി.കെ.ബഷീർ മാസ്റ്റർ – പെൻഷനേഴ്സ് അസോസിയേഷൻ, എ.എസ്.യഹിയ, ഉമർ പുലാപൊറ്റ -സോളിഡാരിറ്റി, ആദിൽ -എസ്.ഐ.ഒ, ടി.എ.സിദ്ദീഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
പടം
PE- PRY – 4
മീഡിയ വൺ സംപ്രേക്ഷണം നിറുത്തിയതിനെതിരെ പറളിയിൽ പൗരാവലി നടത്തിയ പ്രതിഷേധ സംഗമം