പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു! പാലക്കാട് 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു! പാലക്കാട് 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
പൊലീസ് പിന്തുടരുന്നതിനിടെ പെട്രോള്‍ തീർന്നതോടെയാണ് ഇയാള്‍ കുരുക്കിലായത്.
പ്രതി മനുവിൻ്റെ കയ്യില്‍ എംഡിഎംഎ ഉണ്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടാൻ പദ്ധതിയിട്ടത്.
വാളയാർ മുതല്‍ തന്നെ ഡാൻസാഫ് ടീം ഇയാളെ പിന്തുടർന്നിരുന്നു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ ഇയാള്‍ അതിവേഗത്തില്‍ കടന്ന് കളയാൻ ശ്രമിച്ചു.