പുതുശ്ശേരി : മലബാർ സിമന്റ് ഫാക്ടറിക്കു വേണ്ടി പണ്ടാരത്തുമലയിൽ ഖനനം ചെയുന്നത് മേഖലയിലെ കൃഷി, പരിസ്ഥിതി, കുടിവെള്ളം,വന്യ മൃഗങ്ങളുടെ ആവസമേഖല, ജൈവ സമ്പത്തിന്റെ നാശം ഉൾപ്പെടെ നിരവധി പരിസ്ഥിതി
പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ അനുമതി നൽകരുത് എന്നാവശ്യപെട്ടു കർഷക കോൺഗ്രസ്സ് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ ഉൽഘാടനം നിർവഹിച്ചു.എസ്. കെ.ജയകാന്തൻ അധ്യക്ഷത വഹിച്ചു.
ഡി. സി. സി ജനറൽ സെക്രട്ടറി എസ്. കെ. ആനന്ദകൃഷ്ണൻ, മറ്റ് നേതാകളയ ഇ. എം. ബാബു, രവീന്ദ്രൻ വള്ളിക്കോട്, ,എം. നടരാജൻ പങ്കജാക്ഷൻമാസ്റ്റർ ,പി. മുരുകാനന്ദൻ, ഡി. രമേശ് ,വി. മോഹൻദാസ്, ഉദയകുമാർ പാലാഴി, എ. സി. സിദ്ധാർത്ഥൻ, എം. നടരാജൻ, യൂ പ്രഭാകരൻ,കെ. ശിവരാജേഷ് കെ.സഹദേവൻ, കെ. ബി സുഗതൻ, പി. ബി ഗിരീഷ്,ആർ.വിഷ്ണുദാസ്, ഗീത, രാജേശ്വരി, മിൻമിനി തുടങ്ങിയവർ പ്രസംഗിച്ചു.