അകത്തേത്തറ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ എം.സി.കെ. നീതി ലാബ് റെയിൽവേ കോളനി ശാഖ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ. പ്രേമകുമാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സതീഷ്, സെക്രട്ടി ശുഭ വർമ്മ, ഭരണസമിതി അംഗങ്ങളായ കെ. കോയക്കുട്ടി, ഇ. സുശീൽകുമാർ, വി. രാജൻ, എം. മോഹൻദാസ്, വി.ആർ. സുഭദ്ര, കെ. ചന്ദ്രൻ, ടി.എം. പ്രസീത് എന്നിവരും സംസാരിച്ചു.