ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നല്‍കി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.
നിലനില്‍ക്കുന്ന എല്ലാ നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ് അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാല്‍ മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു
കുടിക്കാം, ഉണ്ടാക്കരുത് എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. ബ്ലെൻഡിങ്, ബോട്ട്ലിങ് മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഇതിന്റെ അസംസ്കൃത വസ്തുവാണല്ലോ സ്പിരിറ്റ്. അതുണ്ടാക്കാൻ പാടില്ല, അതെന്തോ വലിയ പാപമാണ്. പക്ഷേ അതിവിടെ കൊണ്ടുവന്ന് കലക്കാം. ആ പറയുന്നതില്‍ ഒരു കാപട്യമുണ്ട്. നമ്മള്‍ ഇതിനെ കാണുന്നത് ഒരു വ്യവസായമെന്ന നിലയിലാണ്”.- മന്ത്രി പറഞ്ഞു.