മലമ്പുഴ: മരിയ നഗർ സെൻ്റ് മേരീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ പരിശൂദ്ധ കന്യകാമറിയത്തിൻ്റേയും അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാ തദേവൂസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ ആഘോഷിച്ചു.
ശനിയാഴ്ച്ച വൈകീട്ട് നാലിന് ഫാ: ജോസ് പ്രകാശ് തൂണിക്കുഴിയുടെ മുഖ്യകാർമ്മീകത്ത്വത്തിൽ ആഘോഷമായ പാട്ടുകുർബ്ബാന, നൊവേന, കൂടു തുറക്കൽ എന്നിവയും തിരുനാൾ ദിവസമായ ഞായറാഴ്ച്ച വൈകീട്ട് 4ന് ഫാ: ജോ മിസ് കൊടകശ്ശേരിയുടെ പ്രധാന കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന, തിരുനാൾ സന്ദേശം എന്നിവക്കു ശേഷം ലദീഞ്ഞ്, തിരുനാൾ പ്രതിക്ഷണം, കഴുന്ന് എഴുന്നെള്ളിക്കൽ എന്നിവയുണ്ടായി. അസിസ്റ്റൻറ് വികാരി ഫാ. ജെറിൻ വാഴപ്പിള്ളിയും, ഫാ: ഇനാ ശുചിറ്റിലപ്പിള്ളി ‘എം.സി.ബി.എസ്സ്. ഉം സഹകാർമ്മീകരായി.
വികാരി ഫാ: ജോൺ മരിയവയാനി ഒലക്കേങ്കിൽ, കൈകാരന്മാരായ ജയ്ക്കബ് കരയംപ്പിള്ളി, സണ്ണി കണിയാംപടിക്കൽ, തിരുനാൾ കൺവീനർ തോമ സുട്ടി തടത്തിൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: തിരുനാൾ പ്രദക്ഷണം