കൂറ്റനാട് ( പാലക്കാട് ):
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് . വൈകിട്ട് 4:30 നു കൂറ്റനാട് ഗുരുവായൂർ റോഡിൽ നിന്നും യൂണിറ്റി മാർച്ചും ബഹുജന റാലിയും ആരംഭിച്ചു ബസ് സ്റ്റാൻഡിൽ സമാപിച്ചു . തുടർന്ന് യൂണിറ്റി ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ധീൻ എളമരം ഉൽ ഘാടനം ചെയ്തു .
ഹിന്ദുത്വ ഫാഷിസം ഒരുക്കുന്ന കെണികളെ മറികടക്കാൻ കഴിയുന്നില്ല എന്നതാണ് മതനിരപേക്ഷകർ എത്തിപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. മതനിരപേക്ഷ നിലപാടുകൊണ്ട് ഫാഷിസ അജണ്ടകളെ ചെറുക്കുന്നതിന് പകരം ഹിന്ദുത്വ ലൈനിലൂടെ സഞ്ചരിക്കുകയാണ് മതേതര പാർട്ടികൾ ചെയ്യുന്നത്. ഇത് ഇന്ത്യയിലെ ഒരു വലിയ വിപത്തായി നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പരിമിതികൾ ഇല്ലാത്ത ഫാഷിസത്തെ ചെറുക്കൻ തയ്യാറാകുന്ന യഥാർത്ഥ ബദലിനാണ് ഇന്ത്യയെ രക്ഷിക്കാൻ കഴിയുക, അത്തരം ബദലിന് പോപ്പുലർ ഫ്രണ്ട് നേതൃത്വം നൽകും .
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു .
എ കെ അബ്ദുൽ മജീദ് ( എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി , മലപ്പുറം ) എ . വിനോദ് (ബി എസ് പി ജില്ലാ പ്രസിഡന്റ് പാലക്കാട് ) എസ് പി അമീർ അലി (എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് പാലക്കാട് ) എം പി സക്കീർ ഹുസൈൻ (വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി തൃത്താല ) അഷ്റഫ് മൗലവി ( ഇമാം കൗൺസിൽ ജില്ലാ പ്രസിഡന്റ് പാലക്കാട് ) കെ കാർത്തികേയൻ (NCHRO ജില്ലാ പ്രസിഡന്റ് പാലക്കാട് ) റംസീന സിദ്ദിഖ് (NWF ജില്ലാ സെക്രട്ടറി പാലക്കാട് ) എന്നിവർ പങ്കെടുത്തു.
പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദിഖ് സ്വാഗതവും തൃത്താല ഡിവിഷൻ പ്രസിഡന്റ് നന്ദിയും പറഞ്ഞു .