മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ: പഞ്ചായത്തംഗമടക്കം പതിനഞ്ച് പേർക്കെതിരെ കേസ്
പത്തിരിപ്പാല: സംസ്ഥാനപാത പത്തിരിപ്പാല ടൗണിൽ കഴിഞ്ഞദിവസം രാത്രിയിൽ വാഹനപരിശോധനക്കിടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പഞ്ചായത്തംഗം അടക്കം 15 പേർക്കെതിരെ കേസ്. മണ്ണൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാനുമായ ഹുസൈൻ ഷെഫീഖ് അടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. വാഹനപരിശോധനക്കിടെ ലൈസൻസും രേഖകളും ഇല്ലാതെ ബൈക്കിൽ എത്തിയ യുവാവിനെ പിടികൂടിയപ്പോൾ ജനപ്രതിനിധി സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്നും തടഞ്ഞുവെച്ചെന്നുമാണ് കേസ്. ബൈക്ക് യാത്രക്കാരനായ മണ്ണൂർ സ്വദേശിക്ക് 10,000 രൂപ പിഴചുമത്താൻ ശ്രമിച്ചതായും കൈക്കൂലി ആവശ്യപ്പെട്ടത് ചോദ്യംചെയ്ത തന്നോട് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും രാഷ്ട്രീയ ഇടപെടലാണ് കേസിന് പിന്നിലെന്നും പഞ്ചായത്ത് അംഗം സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്തി ഉദ്യോഗസ്ഥരെ അപമാനിച്ചതിന് ഹുസൈൻ ഷഫീഖിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടു