മണ്ണാർക്കാട് തുണിക്കടയ്ക്കു സമീപം അഗ്നിബാധ. ജീവനക്കാരും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോടതിപ്പടിയിലെ കടയുടെ ബോർഡിനാണ് തീപിടിച്ചത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി തീ കൂടുതൽ ഭാഗത്തേക്ക് പടരുന്നത് തടഞ്ഞു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പ്രാധമിക നിഗമനം.