പാലകൃഷിയാവശ്യത്തിനായി മലമ്പുഴ അണക്കെട്ടിൽനിന്ന് ഇടത്, വലത് കനാലിലൂടെ വെള്ളം തുറന്നുവിടുന്നത് ഇന്ന് വൈകീട്ട് നിർത്തും. ഡിസംബർ അഞ്ചിനാണ് ഇരുകനാലിലൂടെയും വെള്ളം തുറന്ന് വിട്ടത്. തിങ്കളാഴ്ച വൈകീട്ടുവരെ 106. 51 മീറ്റർ (349. 45 അടി) ആണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇത് (104. 33) മീറ്ററായിരുന്നു.