വരോട് അനങ്ങൻമലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം. ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങികഴിഞ്ഞു.
ഉദ്യോഗസ്ഥരില്‍ ചിലർ ഇപ്പോഴും ക്വാറിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും ഈ ആരോപണം ഉയർന്നു വന്നിരുന്നു. ഉദ്യോഗസ്ഥ നിലപാടുകള്‍ക്കെതിരെ കക്ഷി ഭേദമില്ലാതെയുള്ള രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്.
ഉടമയേക്കാള്‍ ക്വാറി നിലനില്‍ക്കണമെന്ന താത്പര്യം ചില ഉദ്യോഗസ്ഥർക്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു അടുത്തിടെ ക്വാറിയില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരില്‍ ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതായും ആരോപിക്കുന്നു –