തെലുങ്കാനയിൽ നിന്ന് 31 ദിവസം കൊണ്ട് 125 ജില്ലകളിലൂടെ പതിനായിരത്തോളം കിലോമീറ്റർ കണ്ണുകെട്ടി കൊണ്ട് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് പലക്കാടെത്തിയ ഭാരത സന്ദേശ യാത്ര നടത്തുന്ന മജീഷ്യൻ രാമകൃഷ്ണയ്ക്ക് മജീഷ്യൻ അസോസിയേഷൻ പാലക്കാട് കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് ചേർന്ന് സ്വീകരണം നൽകി.ചടങ്ങിൽ മജീഷ്യൻ ജയശങ്കർ മജീഷ്യൻ പ്രദീപ് മേനോൻ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് ഹാജി തുടങ്ങിയവർ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു തുടർന്ന് ഭാരത് സന്ദേശയാത്ര തമിഴ്നാട്ടിലേക്ക് യാത്രയായി .