മഹിളാമോര്‍ച്ച നേതാവ് ശരണ്യ രമേഷിന്റെ (27) മരണത്തില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ശരണ്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.
മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററാണ് ശരണ്യ. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകനായ പ്രജീവ് എന്ന വ്യക്തിക്കെതിരെയുള്ള ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
തന്റെ മരണത്തിന് കാരണം പ്രജീവ് ആണെന്നും അയാളെ വെറുതെ വിടരുതെന്നും ശക്തമായ ശിക്ഷ വാങ്ങി കൊടുക്കണം എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. മകളുടെ ആത്മഹത്യയില്‍ ശരിയായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശരണ്യയുടെ അച്ഛന് രാജന് പറഞ്ഞു.