ബിജെപി നേതാക്കൾക്കും പങ്കുണ്ട്’; മഹിളാമോർച്ച നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ബൂത്ത് പ്രസിഡന്റ് അറസ്റ്റിൽ തന്റെ കൈയ്യിൽ തെളിവുകളുണ്ടെന്ന് പ്രജീവ്
പരിപാടിക്ക് ആളില്ലാത്തതിനാൽ സംസ്ഥാന നേതാക്കൾ അടക്കം ശകാരിച്ചതായി ശരണ്യ തന്നോട് പറഞ്ഞിരുന്നു. ബിജെപി ഓഫീസിൽ വെച്ച് മഹിള മോർച്ച മണ്ഡലം സെക്രട്ടറി വഴക്ക് ശരണ്യയെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും പ്രജീവ് പറഞ്ഞു. തനിക്ക് പ്രാദേശിക നേതാക്കളുടെ നിർദേശമില്ലാതെ പരിപാടിക്ക് ആളെ വിട്ടു നൽകാൻ കഴിയില്ലെന്ന് ശരണ്യയെ അറിയിച്ചു.
തെറ്റുകാർ ആരാണെന്ന് ഉടൻ അറിയും. തന്റെ കൈയ്യിൽ തെളിവുകളുണ്ടെന്നും മരിച്ച ഒരാളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും പ്രജീവ് പറഞ്ഞു.