കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിജിയുടെ 74-ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻഎ.കെ. സുൽത്താൻ അദ്ധ്യയായിരുന്നു. എം. അഖിലേഷ് കുമാർ,സന്തോഷ് മലമ്പുഴ ,റഹിം ഒലവക്കോട്,കെ.എ.സുലൈമാൻ,കെ സ്വാമിനാഥൻ,റെയ്മണ്ട് ആന്റെണി,പി ഗോപാലൻ,കെ അബൂബക്കർ,സണ്ണി എടൂർ,വി.ചന്ദ്രൻ,കെ സുധീർ ഒലവകോട്, ബി.രാജേന്ദ്രൻ നായർ,ആർ.സുരേന്ദ്രൻ, സെയിദ് പറക്കുന്നം,പി.എസ്. മുരളീധരൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ പുതനൂർ,എസ് കുമാരൻ എന്നിവർ സംസാരിച്ചു.