പികെ ദാസ് സസ്നേഹം പദ്ധതിക്ക് തുടക്കം: വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം : വാര്‍ഡില്‍ അഡ്മിറ്റാകുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ നല്‍കുന്ന പികെ ദാസ് സസ്നേഹം പദ്ധതിക്ക് തുടക്കം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പ്രത്യേക ചടങ്ങില്‍ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
പികെ ദാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ബിപിഎല്‍ സ്ക്രൂട്ടനൈസിംഗ് കമ്മറ്റി തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് സൗജന്യചികിത്സക്കൊപ്പം ശസ്ത്രക്രിയാ ചാര്‍ജില്‍ 50 ശതമാനവും ടെസ്റ്റുകള്‍ക്ക് പത്തുശതമാനവും ഇളവു നല്‍കുന്നതാണ് പദ്ധതി. നെഹ്‌റു ഗ്രൂപ്പിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.കെ. ദാസ് ആശുപത്രിയിലെ ആര്‍.ടി.പി.സി.ആര്‍ ലാബിന്റെ ഉദ്ഘാടനവും വൈറോളജി ലാബിന്റെ എന്‍.എ.ബി.എല്‍ അംഗീകാര പ്രഖ്യാപനവും ചടങ്ങില്‍ എംപി നടത്തി.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 2100 രൂപ നിരക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത് ശ്ലാഘനീയമാണ്.മികച്ച സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പികെ ദാസ് മെഡിക്കല്‍ സയന്‍സസിലെ പ്രത്യേക കോവിഡ് വാര്‍ഡില്‍ നിന്നുള്ള രോഗമുക്തീ നിരക്കിന്‍റെ മികവും ശ്രദ്ധേയമാണ്- എംപി പറഞ്ഞു.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പികെദാസ് ഹോസ്പ്പിറ്റല്‍ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഡോ.ആര്‍.സി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വാണിയംകുളം പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയ, വൈസ് പ്രസിഡന്റ് കെ ഭാസ്ക്കരന്‍, പികെഡിഐഎംഎസ് പ്രിന്‍സിപ്പല്‍ ഡോ.മനോഹരന്‍, എം. ശ്രീനിവാസന്‍, ജനറല്‍ മാനേജര്‍ സെബി പൗലോസ് എന്നിവര്‍ സംസാരിച്ചു.