ബമ്പർ ലോട്ടറിയുടെ പത്ത് കോടി സമ്മാനമടിച്ചയാളെത്തി. തമിഴ്നാട് സേലം സ്വദേശിക്കാണ് ലോട്ടറിയടിച്ചത്
ഈ വ്യക്തി ലോട്ടറിയുമായി പാലക്കാടുള്ള ഏജൻസിയില്‍ എത്തി. നാളെ ലോട്ടറി ആസ്ഥാനത്തെത്തി ടിക്കറ്റ് കൈമാറും.
ഒറ്റക്കാര്യം മാത്രമാണ് ഭാഗ്യശാലി ആവശ്യപ്പെട്ടത്. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലെന്നും രഹസ്യമാക്കി വയ്ക്കണമെന്നുമാണ് ഭാഗ്യശാലിയുടെ ആവശ്യം. ഈ മാസം രണ്ടിനാണ് സമ്മർ ബമ്ബർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.
ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. പാലക്കാട് വിറ്റുപോയ എസ്.ജി 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്