ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്.
അപകടത്തില്‍ ബൈക്ക് പൂർണമായും കത്തി നശിച്ചു.
ബൈക്ക് യാത്രികരായ മലപ്പുറം മക്കരപ്പറമ്ബ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ അഞ്ചേകാലോട് കൂടിയാണ് അപകടം ഉണ്ടായത്. പുതുപ്പരിയാരം എസ്റ്റേറ്റ് വഴി വരുകയായിരുന്ന പാഴ്സല്‍ ലോറിയുമായി ബൈക്ക് ഇടിക്കുകയായിരുന്നു.