
വടക്കഞ്ചേരി: ലോറി കുതിരാൻ കയറ്റത്തിൽ കേടായിനിന്നതിനെത്തുടർന്ന് മൂന്നുമണിക്കൂർ കുരുക്ക്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കുതിരാൻ വനവിജ്ഞാനകേന്ദ്രത്തിനുസമീപം കേടായിനിൽക്കുകയായിരുന്നു.
ഹൈവേപോലീസിന്റെ നേതൃത്വത്തിൽ വർക്ഷോപ്പിൽനിന്ന് ആളെ വിളിച്ച് ലോറി നന്നാക്കിയശേഷം റോഡരികിലേക്ക് നീക്കിനിർത്തിയെങ്കിലും ഈ സമയത്തിനുള്ളിൽ ഇരുദിശകളിലേക്കുമായി അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങളുടെവരി നീണ്ടു. ഏഴരയോടെയാണ് കുരുക്ക് അവസാനിച്ചത്.