റോഡിൽ ബാരിക്കേഡുകൾ ഉയർന്നു നിയന്ത്രണം കടുപ്പിക്കുംവാളയാറിൽ പരിശോധന ശക്തമാക്കും.
സംസ്ഥാനം അടച്ചിടുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ശനിയാഴ്ച രാവിലെ ആറു മുതൽ പൊലീസ് പരിശോധന ആരംഭിക്കും. ആളുകൾ ഏറ്റവുമധികം സഞ്ചരിക്കുന്ന പ്രധാനറോഡുകൾ കണ്ടെത്തി ബാരിക്കേഡ് സ്ഥാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവ്. അവശ്യസേവനം ഒഴികെയുള്ള കേന്ദ്ര-–-സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല.
പാലക്കാട്, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, ഷൊർണൂർ, അട്ടപ്പാടി സബ്ഡിവിഷനുകൾക്ക് കീഴിലെ മുഴുവൻ പൊലീസുകാരെയും വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്കായി നിയോഗിക്കും. ഇവർക്ക്പുറമേ എ ആർ ക്യാമ്പ്, കെഎപി രണ്ടാം ബറ്റാലിയൻ, ട്രാഫിക് പൊലീസ്, പിങ്ക് പൊലീസ് തുടങ്ങി മാറ്റ് പ്രത്യേക വിഭാഗങ്ങളിലെ പൊലീസുകാരും ലോക്ക്ഡൗൺ നിയന്ത്രണത്തിനുണ്ടാകും.
വാളയാറിൽ പരിശോധന ശക്തമാക്കും.