ലോക്ക് ഡൗൺ ഇളവു് ജനങ്ങൾ ആസ്വദിച്ചു: വ്യാപനം കണ്ടറിയണം’
— ജോസ് ചാലയ്ക്കൽ —
പാലക്കാട്: ലോക്ക് ടൗൺ ഇളവുകൾ നൽകിയതോടെ ജനങ്ങൾ ആർത്തിയോടെ നഗരത്തിലെത്തി. കടകളിൽ പലതും അടഞ്ഞുകിടക്കുകയാണെങ്കിലും വാഹന തിരക്കു് ശക്തമായിരുന്നു. സമരക്കാരും സടകുടഞ്ഞെഴുന്നേറ്റു. സുൽത്താൻ പേട്ട, കോർട്ട് റോഡ്;മാർക്കറ്റ് എന്നിവടങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു.നഗരസഭക്കു മുന്നിൽ രണ്ടു സമരങ്ങളും കലക്ട്രേറ്റിനു മുന്നിൽ ഒരു സമരവും അരങ്ങേറി. വീട്ടിലിരുന്ന് ബോറടിച്ചവരും നഗരത്തിൽ ഒരാവശ്യവുമില്ലാതെ ചുറ്റിക്കറങ്ങി. ആശുപത്രികളിലും തിരക്ക് അനുഭവപ്പെട്ടു.മദ്യഷാപ്പുകൾ തുറന്നതോടെ അവിടേയും തരക്കേടില്ലാത്ത തിരക്കനുഭവപ്പെട്ടു.പോലീസ് ചെക്ക് പോസ്റ്റുകൾ ഉണ്ടെങ്കിലും അവർ ആരേയും ചെക്ക് ചെയ്യേണ്ടതായ ആവശ്യം വരുന്നില്ല. സാധാരണ ഗതിയിൽ പോലെ തുടർന്നാൽ വ്യാപന കാര്യം അനിശ്ചിതാവസ്ഥയിലാണെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ട് എന്നതാണു് സത്യം .സ്വയം രക്ഷ അവനവൻ തന്നെ സ്വീകരിക്കുക എന്നതാണ് പ്രധാന കാര്യമെന്ന് നിരീക്ഷകർ പറയുന്നു.










