പാലക്കാട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച 1300 പേര്‍ക്കുമാത്രമാണ് കോവിഡ്–-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 818, ഉറവിടം വ്യക്തമല്ലാതെ 475, മൂന്ന് ആരോഗ്യ പ്രവർത്തകർ, മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്ന നാല് എന്നിങ്ങനെയാണ് രോഗബാധിതർ. 2584 പേര്‍ക്ക് രോഗമുക്തരായി. 19.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാലായിരത്തിനടുത്തുവരെ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17,959 ആയി










