അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷം സംഘടിപ്പിച്ചു. ഒറ്റപ്പാലം എം.എൽ.എ. അഡ്വ.കെ.പ്രേംകുമാർ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വിജയലക്ഷമി അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ.ഗൗരി, കെ.രാമദാസ്, സി.സി.രാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ മുൻ കാല പഞ്ചായത്ത് മെമ്പർമാരെ അനുമോദിച്ചു. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.ശശികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി കെ പി.ഹരികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.