പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ആർ. പി എഫും സംയുക്തമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിൽ 34.375 ലിറ്റർ (കർണാടക ) വിദേശ മദ്യം കണ്ടെത്തി കേസ് എടുത്തു.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എ ഷൗക്കത്തലി, RPF ഇൻസ്പെക്ടർ കതിരേഷ് ബാബു എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ പ്രഭ സിഇഒ മാരായ പ്രമോദ്, ,അലി അസ്കർ വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭുവനേശ്വരി എക്സൈസ് ഡ്രൈവർ അനിൽകുമാർ
എന്നിവർ പരിശോധനയിൽ പങ്കെടുത്തു.