ചെർപ്പുളശേരി: അനധികൃതമായി കേരളത്തിലേക്ക് കടത്തിയ 100 ലിറ്റർ വിദേശ മദ്യം പോലീസ് പിടികൂടി. പത്തിരിപ്പാല, മണ്ണൂർ സ്വദേശികളായ ഇബ്രാഹിം (40), ഉസ്മാൻ (27) എന്നിവരെ ചെർപ്പുളശേരി പോലീസ് അറസ്റ്റു ചെയ്തു.
ലോക്ക് ഡൗണിനോടനുബന്ധിച്ച് പാലക്കാട് ഡാൻസാഫ് സ്ക്വാഡും, ചെർപ്പുളശ്ശേരി പോലീസും സംയുക്തമായി വ്യാഴാഴ്ച രാത്രി തൂത പാലത്തിനു സമീപം നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് അനധികൃത മദ്യക്കടത്ത് പിടികൂടിയത്. മിനിലോറിയുടെ ബോഡിയുടെ അടിയിൽ ബാഗുകളിലാക്കി കെട്ടിവെച്ച നിലയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥി ന്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ഡി ശ്രീനിവാസൻ, ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ അമീർ അലി എസ് സിപിഒ സജീഷ് സിപിഒ മാരായ ഉമ്മർ, ശശിധരൻ, കൃഷ്ണകുമാർ , ഡ്രൈവർ എസ് സിപിഒ ശങ്കരനാരായണൻ, ഹോം ഗാർഡ് വിനോദ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ സുനിൽ കുമാർ, ആർ. കിഷോർ, ആർ. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.









