കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ മാനവ സാഹോദര്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സർവ്വധർമ്മ സദ്ഭാവനാ കേരള യാത്രയ്ക്ക് പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നൽകി. ഹിംസ മുക്തി, ലഹരി മുക്തി, വർഗ്ഗീയ മുക്തി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് മനുഷ്യരെല്ലാം ഒന്നാണെന്നും, ഒരമ്മ പെറ്റ മക്കളെപ്പോലെ ഒത്തൊരുമിച്ച് കഴിയണമെന്നും മാനവ സാഹോദര്യം ഊട്ടി ഉറപ്പിക്കണമെന്നും അതാണ് ഇന്ത്യയുടെ പൈതൃകമെന്നും ജാഥാംഗങ്ങളായ ആചാര്യ ശ്രീ (ധർമ്മരാജ്യ വേദി ), ഡോ: കാസിമുൽ കാസിമി (കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ ), ഫാ: ജോൺ പുദുവ (ക്രിസ്തു ശിഷ്യ ശാന്തി സംഘം ), ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ (മദ്യനിരോധന സമിതി) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി പറഞ്ഞു. ഒക്ടോബർ 8 ന് കാഞ്ഞങ്ങാട്ട് വെച്ച് മുക്താനന്ദ സ്വാമി ഉൽഘാടനം ചെയ്ത വാഹന ജാഥ ഒക്ടോബർ 14 ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്യും. പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് കൂടിയ സ്വീകരണ യോഗം ജന്നത്തുൽ ഉലൂം അറബിക്ക് കോളേജ് ഇമാം പി.സി. ഹംസ ഫൈസി ഉൽഘാടനം ചെയ്തു. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ഇയ്യച്ചേരി പത്മിനി (മദ്യനിരോധന സമിതി മഹിളാ വേദി കൺവീനർ ) . മേരി ആന്റണി (നവസൃഷ്ടി ഇന്റർ നേഷണൽ ട്രസ്റ്റ് ) 1 ആചാര്യ യോഗാനന്ദ (ത്യാഗാർച്ചനാ യുവ ശക്തി ), ടി.ആർ.ആന്റണി തുറുപ്പേൽ (ത്യാഗാർച്ചനാ ഗുരു ശക്തി ഡി. രഘു ആലപ്പുഴ (കേരള വർമ്മ ആത്മവിദ്യാസംഘം ), കുഞ്ഞിക്കണ്ണൻ ചെറുകാട് (ഗ്ലോബൽ പീസ് ട്രസ്റ്റ് ) കെ.എ. സുലൈമാൻ (ബി.ജെ.പി. സംസ്ഥാന സമിതി അംഗം) റയ്മണ്ട് ആന്റണി (മദ്യ വിരുദ്ധ ജനകീയ മുന്നണി കൺവീനർ) പി.അബൂബക്കർ, എം.കൃഷ്ണാർജ്ജുനൻ, കെ.എം. കുമാരൻ ചിറക്കാട്, ടി.എം.സെയ്ത് പറക്കുന്നം, എം.മുഹമ്മദ് ബഷീർ ചിറ്റൂർ എന്നിവർ പ്രസംഗിച്ചു. എ.കെ. സുൽത്താൻ മൊ:9447621686. പാലക്കാട്, 10.10.21.










