പട്ടാമ്പി: എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.വസന്തകുമാറിന്റെ നേതൃത്വത്തിൽ കണയത്ത് നടത്തിയ പരിശോധനയിൽ അംഗൻവാടിക്ക് സമീപം 8ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവത്തിൽ തീണ്ടാംകുണ്ടിൽ വീട്ടിൽ വിശ്വനാഥന്റെ മകൻ മണികണ്ഠനെ (38) അറസ്റ്റ് ചെയ്തു.
പട്ടാമ്പി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.ഒ.പ്രസന്നൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ.റായി, ഇ.ആർ.രാജേഷ്, കെ.കെ.ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.










