പാലക്കാട്പൂടൂർ ജങ്ഷനിൽനിന്ന് പത്തുലിറ്റർ വിദേശമദ്യവുമായി കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മദ്യം കടത്തിക്കൊണ്ടുവന്ന പൂടൂർ സ്വദേശി രമേഷി(45)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട് കേന്ദ്രീകരിച്ച് മദ്യം വിൽപ്പന നടത്തുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. പറളി എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.










