ചെല്ലൻകാവ് മദ്യദുരന്തം; സ്പിരിറ്റെത്തിച്ചയാൾ പിടിയിൽ
ചെല്ലൻകാവ് മദ്യദുരന്തം; സ്പിരിറ്റെത്തിച്ചയാൾ പിടിയിൽ
വാളയാർ: കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിലുണ്ടായ മദ്യദുരന്തത്തിൽ സ്പിരിറ്റെത്തിച്ച് നൽകിയ ആൾ അറസ്റ്റിൽ. കഞ്ചിക്കോട് തമിഴ്തറ ധൻരാജിനെയാണ് (57) ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പിടിയിലായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചിക്കോട്ടെ വാട്ടർ ടാങ്കിന് സമീപം പ്രവർത്തനരഹിതമായി കിടന്ന സോപ്പുനിർമാണ ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന, വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന സ്പിരിറ്റ് മോഷ്ടിച്ച് കോളനിയിലെത്തിച്ച് മദ്യപിക്കുകയായിരുന്നു. പിടിയിലായ ധൻരാജ് ഒരുമാസം മുമ്പുതന്നെ സ്പിരിറ്റിരുന്ന സ്ഥലം കണ്ടെത്തി മരിച്ച ശിവനെ വിവരമറിയിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ ചോദ്യം ചെയ്താൽ കൂടുതൽ വ്യക്തത വരുമെന്ന് അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തിരുന്നു