കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാജമദ്യ ദുരന്തം നടന്ന പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചെല്ലൻ കാട്ടിലുള്ള മരണപ്പെട്ട വരുടെ വീടുകൾ സന്ദർശിച്ചപ്പോൾ .
കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് , ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ, കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാൻ എ.കെ. സുൽത്താൻ, പ മെമ്പർ പിരായിരി സെയ്ത് മുഹമ്മദ് എന്നിവരാണ് മദ്യ ദുരന്തം നടന്ന വരുടെ വീടുകൾ സന്ദർശിച്ച് ഊരുമൂപ്പ നിൽ നിന്നും മരണമടഞ്ഞ കുടുംബക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാറിന്റെ ഭരണകാലത്ത് ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കിയപ്പോൾ വ്യാജമദ്യവും ലഹരി വസ്തുക്കളും അക്കാരണത്താലാണ് നാട്ടിൽ വിപുലമായിരിക്കുന്നതെന്ന് ആക്ഷേപം ഉന്നയിച്ച എൽ.ഡി.എഫിന്റെ വക്താക്കൾ അധികാരത്തിൽ വന്നപ്പോൾ മദ്യലോബിയുമായി തെരഞ്ഞെടുപ്പുവേളകളിലുണ്ടായ കൂട്ടുകെട്ടിന്റെയും ധാരണയുടേയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സർക്കാർ മുഴുവൻ മദ്യശാലകളും തുറന്ന് പ്രവർത്തിച്ചിട്ടും വ്യാജമദ്യവും ലഹരി വസ്തുക്കളും സംസ്ഥാനത്ത് മുമ്പൊരു കാലത്തും ഇല്ലാത്ത വിധത്തിൽ വർദ്ധിക്കുകയും മരണ നിരക്കും കൊലപാത കങ്ങളും വരെ വർദ്ധിച്ചിരിക്കുകയാണെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി പാലക്കാട് ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ കുറ്റപ്പെടുത്തി. വ്യാജമദ്യ ലോബികളെ കണ്ടെത്തുന്നതിനും മരണത്തിന് ഉത്തരവാദികളെ മാതൃകാ പരമായി ശിക്ഷിക്കുന്ന തിന്നും സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രിക്കും, എക്സൈസ് മന്ത്രിക്കും. പ്രതിപക്ഷ നേതാവിനും അയച്ചതായി എ.കെ. സുൽത്താൻ അറിയിച്ചു.