പാലക്കാട് മദ്യവിൽപ്പനയിൽ റെക്കോഡ് സൃഷ്ടിച്ച് തേങ്കുറുശി ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റ്. ഒരു ദിവസം ഒരു കോടി രൂപയിലേറെ വരുമാനമുണ്ടാക്കുന്ന സംസ്ഥാനത്തെ ആദ്യ ഔട്ട്ലെറ്റാണ് തേങ്കുറുശിയിലേത്. തുടർച്ചയായി രണ്ടാം ദിവസമാണ് തേങ്കുറുശി ഔട്ട്ലെറ്റ് ഒരു കോടിയിലധികം രൂപയ്ക്ക് മദ്യം വിറ്റത്. വെള്ളിയാഴ്ച ഒരു കോടി ഇരുപത്തിയേഴ് ലക്ഷം (1.27 കോടി) രൂപയും വ്യാഴാഴ്ച ഒരു കോടി ആറു ലക്ഷം (1.6 കോടി) രൂപയുമാണ് വരുമാനം. ശനി, ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട്ലെറ്റുകൾ ഇല്ലാത്തതിനാലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ ഔട്ട്ലെറ്റുകളിൽ വൻതിരക്ക് അനുഭവപ്പെട്ടത്. ജില്ലയിൽ എല്ലാ ബെവ്കോ ഔട്ട്ലെറ്റുകൾക്കു മുന്നിലും വെള്ളിയാഴ്ച തിരക്കുണ്ടായിരുന്നു.