വാളയാറിൽ സഹോദരികളായ കുരുന്നുകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ കണ്ടുപിടിക്കാതെ അച്ഛന്റെ തലയിൽ കുറ്റം കെട്ടിവയ്ക്കാനാണ് കേസ് അന്വേഷിച്ച ഡി.വൈഎസ്.പി ആസൂത്രണം ചെയ്തത്. ഇത്രയും നിന്ദ്യമായ പ്രവൃത്തി ചെയ്ത പോലീസ് ഉദ്യോഗസ്ഥന് പ്രൊമോഷൻ നൽകുകയാണ് പിണറായി സർക്കാർ ചെയ്തത്.
ഈ അമ്മ എന്തിനാണ് സമരം ചെയ്യുന്നത് എന്നാണ് ഏ.കെ. ബാലൻ ചോദിക്കുന്നത്.ഇവർക്കാർക്കും ഓർമയില്ല. ജനവഞ്ചനയാണ് ഈ ഈ മറവി എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു
പട്ടികജാതി വകുപ്പ് മന്ത്രി ഏ.കെ ബാലൻ വാളയാർ സന്ദർശിച്ചിട്ടും എന്ത് കൊണ്ടാണ് സമരമിരിക്കുന്ന ഈ അമ്മയെ സന്ദർശിക്കാത്തത്? കുറ്റബോധം കൊണ്ടാണ് എത്താതിരിക്കുന്നത്. ഈ അമ്മയുടെ കണ്ണീർ കാണാനുള്ള സാമാന്യമര്യാദ മന്ത്രി കാണിക്കേണ്ടതായിരുന്നു.
വാളയാറിൽ വീട്ടിൽ സമരം ചെയ്യുന്ന അമ്മയെ രമേശ് ചെന്നിത്തല സന്ദർശിച്ചു.