പല്ലശ്ശന ഗ്രാമപഞ്ചായത്ത് വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നും രാമദാസ് ജി കൂടല്ലൂർ.
പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത് വാർഡ് 11 എൽ.ഡി.എഫ് പിടിച്ചെടുത്തു
രാമദാസ് ജി കൂടല്ലൂർ.*
പല്ലശ്ശന ഗ്രാമപഞ്ചായത്ത് വാർഡ് 11ൻ്റെ മെമ്പർ എം.ലക്ഷ്മണൻ്റെ ( ബി ജെ പി ) നിര്യാണത്തെ തുടർന്ന് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 1243 വോട്ടർമാരിൽ 1114 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. (പോളിംഗ് ശതമാനം 89.62 ) മുൻ മെമ്പർ എം.ലക്ഷ്മണൻ്റെ മകൻ എൽ.നിർമ്മൽകുമാർ (ബി ജെ പി),

മണികണ്ഠൻ(എൽ ഡി എഫ്), വിനു.പറച്ചേരി [കോൺഗ്രസ് (ഐ)] എന്നിവരാണ് മത്സരിച്ച സ്ഥാനാർത്ഥികൾ. വോട്ടെണ്ണൽ ദിനമായ ഇന്ന് രാവിലെ 10 മണിക്ക് പല്ലശ്ശന ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വോട്ടെണ്ണൽ സമാപിച്ചപ്പോൾ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മണികണ്ഠൻ വിജയിച്ചു.
എൽ ഡി എഫ്. സ്ഥാനാർത്ഥി മണികണ്ഠന് 559 വോട്ടും.,
ബി ജെ പി. സ്ഥാനാർത്ഥി നിർമ്മൽകുമാറിന് 494 വോട്ടും.,
കോൺഗ്രസ് സ്ഥാനാർത്ഥി വിനു പറച്ചേരി ക്ക് 61 വോട്ടും ലഭിച്ചു.